Triputi Desai Is all set to visit Sabarimala tomorrow<br />ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിധി സുപ്രീംകോടതി സ്റ്റേ ചെയ്യാത്ത സാഹചര്യത്തില്‍ തൃപ്തി ദേശായി നാളെ ശബരിമലയില്‍ സന്ദര്‍ശനം നടത്തിയേക്കും. പുനപരിശോധനാ ഹര്‍ജികള്‍ 7 അംഗ ഭരണഘടനാ ബെഞ്ചിന് വിട്ടിരുന്നു. എന്നാല്‍ യുവതി പ്രവേശനം സ്റ്റേ ചെയ്യാത്ത വേളയിലാണ് തൃപ്തിയുടെ പ്രതികരണം. പിടിഐയെ ഉദ്ദരിച്ച്‌കൊണ്ട് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി വന്നപ്പോള്‍ തൃപ്തി ദേശായി ശബരിമലയില്‍ ദര്‍ശനം നടത്താനായി എത്തിയിരുന്നു
